പത്തനംതിട്ടയിൽ മാമ്പാറ സെന്റ് തോമസ് സ്കൂളിന് സമീപം വിജനമായ റബർ തോട്ടത്തിൽ ചാരായവും കോടയും കണ്ടെടുത്തു.

ചിറ്റാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 650 ലിറ്റർ കോടയും പത്തു ലിറ്റർ ചാരായവും കണ്ടെടുത്തത്. വാറ്റുപകരണങ്ങളും ഗ്യാസ് കുറ്റികളും പരിസരത്ത് നിന്ന് കണ്ടെത്തി. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ ബിജു വി വിജയൻ, സിവിൽ എക്സെസ് ഓഫീസർമാരായ എൻ. പ്രവീൺ, ഡി. അജയകുമാർ, എ.ഷെഹിൻ, ജിബു ജോൺ, ശ്യാം രാജ് എന്നിവർ പങ്കെടുത്തു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.