ബസ്സിലെ നഗ്നതാ പ്രദര്‍ശനം ; വനിത ഡോക്ടറുടെ പരാതിയില്‍ പിടിയിലായത് തമിഴ്നാട് സ്വദേശി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബസ്സ് യാത്രക്കിടെ വനിത ഡോക്ടര്‍ നേരിട്ട ദുരനുഭവത്തില്‍ അറസ്റ്റിലായത് തമിഴ്നാട് സ്വദേശിയായ യുവാവ്. കെഎസ്‌ആര്‍ടിസി ബസ്സിലാണ് യുവ വനിത ഡോക്ടര്‍ക്ക് നേരേ സഹയാത്രികന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേര്‍പ്പെടുകയും ചെയ്തത്. സംഭവത്തില്‍ തിരുവനന്തപുരം പട്ടം എല്‍ഐസിക്കു സമീപത്തെ വെജിറ്റേറിയന്‍ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്നാട് മധുര സ്വദേശി സെല്‍വയെ (25) തമ്പാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8.15-ഓടെ തിരുവനന്തപുരത്തേുള്ള യാത്രയില്‍ മരപ്പാലത്താണ് സംഭവം നടന്നത്. വര്‍ക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടര്‍ക്കുനേരേയായിരുന്നു യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. വിന്‍ഡോ സൈഡില്‍ ഇരിക്കുന്നയാള്‍ അസ്വാഭാവികമായി പെരുമാറുന്നതും കൈ അനക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസ്സിലാക്കി യുവതി തിരിഞ്ഞിരുന്നപ്പോള്‍ പ്രതി കാല്‍മുട്ടിനു മുകളില്‍ സ്പര്‍ശിക്കുകയും നേരേ തിരിഞ്ഞിരുന്ന് ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.