ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെ

ലണ്ടൻ: ഏഴ് പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരു കിരീടധാരണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടൺ. നാളെയാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ് നടക്കുന്നുത്. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് വേണ്ടി തടിച്ചുകൂടിയ ജനങ്ങൾ ഇത്തവണ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ജനങ്ങളുടെ സാന്നിധ്യം ഇത്തവണ കുറവായിരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്. ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുക. ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 73കാരനായ ചാൾസ്. മരിക്കുന്നതിന് മുൻപ് എലിസബത്ത് രാജ്ഞി ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ക്വീൻ കൊൻസൊറ്റ് എന്ന പദവി മുൻകൂട്ടി സമ്മാനിച്ചിരുന്നു. എന്നാൽ, സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ജനങ്ങളുടെ കാര്യമാണ് ഇനി കണ്ട് അറിയിണ്ടേത്. ചാൾസിന് തൻ്റെ മുൻഗാമികളുടെ അത്ര ജനപ്രീതി ഇല്ലാത്തതാണ് ഇത്തരത്തിൽ ഒരു സംശയം ഉയരുന്നത്. അതിന് പുറമെ രാജ്യത്തെ നിലവിലുള്ള സാമ്പത്തിക സാഹചര്യവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.