ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഖത്തര്‍
ഖത്തര്‍:നീതിനിര്‍വഹണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഖത്തര്‍. കോടതിയിലെ എഴുത്തുനടപടികള്‍ വേഗത്തിലാക്കുന്നതാണ് സംവിധാനം.
പബ്ലിക് പ്രോസിക്യൂഷന്‍ ഈയിടെ ചില ഓഫീസുകളില്‍ വേഡ്-ടു-ടെക്സ്റ്റ് സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. ഇതിലെ കൃത്യതയും ഗുണനിലവാരവും കാരണം ഉപഭോക്താക്കള്‍ ഏറെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂഷന് കീഴില്‍ നിര്‍മിതബുദ്ധി വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിക്കുന്നത്.