പെരിന്തല്‍മണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ള പൊലീസ് പിടിയില്‍.

പെരിന്തല്‍മണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ള പൊലീസ് പിടിയില്‍. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പെരിന്തല്‍മണ്ണയില്‍ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ അതിജീവിത നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാള്‍ക്കെതിരെ സാമ്ബത്തിക തട്ടിപ്പ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീല്‍ചെയറിന് വേണ്ടി ഭിന്നശേഷിക്കാര്‍ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരില്‍ പലരില്‍ നിന്നായി സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെന്നാണ് ആരോപണം.