താമസനിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ചതിന് 68, പ്രവാസികൾ പിടിയിൽ

 കുവൈറ്റ്‌ :താമസനിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ചതിന് 68 പ്രവാസികളെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു.

കസ്റ്റഡിയിലെടുത്ത വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ജലീബ് അല്‍ ഷുയൂഖ്, ഫര്‍വാനിയ എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കേസുകള്‍ ഉചിതമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

റെസിഡൻസി ലംഘനങ്ങള്‍ക്കും ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടി.