വന്ദേഭാരത് എക്സ്പ്രസില്‍ ;വിതരണം ചെയ്ത ഭക്ഷണത്തില്‍ ;നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി

ഭോപ്പാല്‍: വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്. ഐആർസിടിസി കാറ്ററിങ് ജീവനക്കാരാണ് ഭക്ഷണം വിളമ്പിയത്.

വന്ദേഭാരതില്‍ വിതരണം ചെയ്ത റൊട്ടിയിലാണ് പാറ്റയെ കണ്ടത്. ഐആര്‍സിടിസിയെ ടാഗ് ചെയ്ത് യാത്രക്കാരന്‍ ചിത്രം പങ്കുവെച്ചു. ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും യാത്രക്കാരന്റെ പി.എന്‍.ആര്‍ നമ്പർ ആവശ്യപ്പെടുകയും ചെയ്തു- “നിങ്ങൾക്കുണ്ടായ അസുഖകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു.