മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല.
മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം.
1952-ല്‍ മിസ് യൂണിവേഴ്സ് മത്സരം ആരംഭിച്ചതുമുതല്‍, പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതല്‍ 28 വയസ്സ് വരെ മാത്രമായിരുന്നു.
കൂടാതെ വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. എന്നാല്‍ ഇപ്പോള്‍ 29 വയസ്സുള്ള ആര് ബോണി, 2022 ലെ മത്സരത്തില്‍ വിജയിച്ചപ്പോള്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടിയതിലൂടെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി എന്ന പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
തായ്ലന്ഡിലെ പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷൻ സ്വന്തമാക്കിയതിനു പുറകെയാണ് ഈ മാറ്റങ്ങള്‍