വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു

മാരാരിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു.

ആലപ്പുഴ സ്വദേശി ബിജു (48) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ടിന് സമീപം ഗാന്ധി സ്മാരകത്തിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം.

ബിജു സഞ്ചരിച്ച കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആലപ്പുഴ ജില്ല ഓഫിസറായിരുന്ന ബിജു ഇപ്പോള്‍ കോട്ടയത്ത് എൻവയോണ്‍മെന്‍റ് എൻജിനീയറാണ്.