പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍.

പൂവാര്‍: വിലാസം ചോദിച്ചെത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍ നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32)നെയാണ് പോക്സോ കേസില്‍ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണ വിതരണത്തിനുള്ള വിലാസം ചോദിച്ചെത്തിയ ഇയാള്‍ വീട്ടില്‍ വരുമ്പോ ള്‍ ഇളയ പെണ്‍കുട്ടി മൊബൈലില്‍ ഗെയിം കളിക്കുകയും ചേച്ചി മുറ്റം തൂക്കുകയുമായിരുന്നു. ബുള്ളറ്റിലെത്തിയ പ്രതി വിലാസം അറിയാമോ എന്ന് അന്വേഷിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അടുക്കളയില്‍ പോയ ചേച്ചിയുടെ പിന്നാലെ പോയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. തിരിച്ച്‌ വരുമ്പോള്‍ അനുജത്തിയേയും സമാനമായ രീതിയില്‍ ഉപദ്രവിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.