ഡല്‍ഹിയില്‍ വീടിനു മുന്നില്‍ യുവതി വെടിയേറ്റു മരിച്ചു.

ഡൽഹി : ഡല്‍ഹിയില്‍ വീടിനു മുന്നില്‍ യുവതി വെടിയേറ്റു മരിച്ചു. അക്രമി പിന്നീട് സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി.

വ്യാഴാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ ദാബ്രി മേഖലയിലായിരുന്നു സംഭവം നടന്നത്.

രേണു ഗോയല്‍ (40) എന്ന യുവതിയാണ് മരിച്ചത്. ആശിഷ് (23) എന്ന യുവാവാണ് രേണുവിനു നേര്‍ക്ക് നിറയൊഴിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും പരിചയക്കാരായിരുന്നു. ഒരേ ജിമ്മിലായിരുന്നു ഇരുവരും പരിശീലിച്ചിരുന്നത്‌.

രേണുവിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളുമുണ്ട്.സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ആശിഷ് സ്വന്തം വീടിന്‍റെ ടെറസില്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി.

നാടൻ തോക്ക് ഉപയോഗിച്ചാണ് ആശിഷ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.