വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രവിലെ 9:00 മണിയോടെ വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു .ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും പ്രീതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഗാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. മണിപ്പൂരില്‍ നടന്ന കലാപത്തിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രീതിപക്ഷ നേതാവ് പറഞ്ഞു.
ഗോത്ര വിഭാഗങ്ങളായ മെയ്തി -കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണന്ന് വരുത്തിതീര്‍ക്കാനാണ് ആദ്യം മുതല്‍ തന്നെ ശ്രമിച്ചത്

മണിപ്പൂരിലെ ബി ജെ പി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ നടന്നത് എന്നതാണ് ഞെട്ടിക്കുന്നതെന്നും ,
ഇത്തരത്തില്‍ എങ്ങിനെയാണ് ഒരു വംശഹത്യ നടത്താന്‍ ഗൂഡാലോചന നടത്തിയതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി 60 ദിവസമായി നിശബ്ദ പാലിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
അതോടൊപ്പം അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ് അധികാരികളെനും വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ വില ഇന്ന് എല്ലാവരും മനസിലാക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പി വീണ്ടും ഏകീകൃത സിവില്‍കോഡുമായി വരികയാണ്. എല്ലാവരെയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു .
ഡി സി സി വൈസ് പ്രെസിഡൻറ് ഓ വി അപ്പച്ചൻ നന്ദി പറഞ്ഞതോടെ ഉപവാസ സമരതിന് സമാപനമാവുകയായിരുന്നു . എന്നാൽ ഇനിയുള്ള ദിവസങ്ങളിലും സമരം ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു .