തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം :ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. ആര്യനാട് മലയടി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളത്തില്‍ കുളിയ്ക്കാൻ പോയതാണ് ആരോമല്‍. കുറെ സമയമായിട്ടും മകൻ തിരികെ വരാത്തതിനാല്‍ അമ്മയാണ് കുളത്തിനടുത്തേയ്ക്ക് തിരക്കി ചെന്നത്. അപ്പോള്‍ കുളത്തില്‍ ആരോമല്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.