പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം: പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ് പി.ജിയുടെയും, വലവൂർ സ്വദേശിയായ യുവതിയുടെയും
മൃത്ദേഹവുമാണ് കണ്ടെത്തിയത്. പ്രകാശിൻ്റെ മൃത്ദേഹം വീടിൻ്റെ പരിസരത്ത് നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. യുവതിയുടെ മൃത്ദ്ദേഹം വലവൂർ മലപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. ഇരുവരും ലോട്ടറി തൊഴിലാളികളായിരുന്നു.