വെള്ളരിക്കയുടെ ഗുണം

നാം പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും. ഇതിന്റെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്; വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും. ഇതിനായി, വട്ടത്തില്‍ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളില്‍ വച്ച്‌ 20 മിനിറ്റു നേരം വിശ്രമിക്കുക. ദിവസവും രാത്രി കണ്ണില്‍ രണ്ട് കഷ്ണം വെള്ളരിക്ക 20 മിനിറ്റ് വച്ചിട്ട് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാന്‍ ഏറെ നല്ലതാണ്. മലബന്ധം പലര്‍ക്കും വലിയ പ്രശ്‌നമാണ്. മലബന്ധം തടയുന്നതിന് വെള്ളരിക്ക ഏറെ നല്ലതാണ്.

ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും.ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക നല്ലതാണ്.