വ്യാജ ഡോക്ടർ ഉണ്ടോ…? സൂക്ഷിക്കുക, പിടിക്കപ്പെടും

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ വ്യാജ ഡോക്ടർമാർ ഉണ്ടോയെന്ന് കണ്ടെത്താൻ മുഴുവൻ ഡോക്ടർമാരുടെയും
വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നു. എല്ലാവരുടെയും വിദ്യാഭ്യാസ യോഗ്യത ശേഖരിച്ച് വിവരം
നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റ്
പകർപ്പുകൾ ഈ മാസം 16 ന് ഉള്ളിൽ ഈ മെയിൽ ചെയ്യാനാണ് നിർദേശം. 6000 ഡോക്ടർമാരാണ് ആരോഗ്യ
വകുപ്പിൽ ഉള്ളത്. സർട്ടിഫിക്കറ്റുകളുടെ പരിശോധന അടുത്ത ആഴ്ച തുടങ്ങും. സംസ്ഥാനത്തിനു പുറത്തു
നിന്നു ബിരുദം ഡിപ്ലോമ നേടിയവരുടെ സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
ബന്ധപ്പെട്ട സർവകലാശാലയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വ്യാജ പി.ജി സർട്ടിഫിക്കറ്റ് ഉപയോഗിച്ച്
വനിതാ ഡോക്ടർ സർക്കാർ സർവിസിൽ പ്രവേശിച്ചതായി കണ്ടെത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ
ആണ് നടപടി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
നിർദേശിച്ചിരുന്നു. വ്യാജ പി.ജി കേസ് അനേഷിക്കാൻ പ്രത്യേക സംഘം രൂപികരിക്കാനും പൊലീസ് മേധാവിയോടും
കോടതി നിർദേശിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർവീസിൽ പ്രവേശിച്ചു എന്നു കണ്ടെത്തിയാളെ
2021 മെയിൽ സസ് പെൻഡ് ചെയ്തിരുന്നു. ആയതിനാൽ വ്യാജ ഡോക്ടർമാർ സൂക്ഷിക്കുക… നിങ്ങൾ
പിടിക്കപ്പെടും…ജാഗ്രതൈ…