ബയോമെഡിക്കല്‍ ടെക്നീഷ്യന് നിയമനം
ഗവ.മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ബയോമെഡിക്കല്‍ ടെക്നീഷ്യൻമാരെ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: ബി ടെക് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങിലോ മെഡിക്കല്‍ ഇലക്ട്രോണിക്സിലോ ഡിപ്ലോമ. ഒരു വര്‍ഷത്തെ സര്‍വീസ് പരിചയമോ ഹോസ്പിറ്റല്‍ എൻജിനീയര്‍ പരിചയമോ വേണം.
പ്രായപരിധി : 18 നും 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 27ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച് ഡി എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2355900