കവടിയാറിൽ കോർപ്പറേഷൻ കുളത്തിൽ മീനുകൾ ചത്തുപൊങ്ങി

തിരുവനന്തപുരം: കാവടിയാറിലെ കോർപ്പറേഷൻ കുളത്തിൽ മീനുകൾ ചത്ത് പൊങ്ങി. ഇതോടെ ദുര്‍ഗന്ധം മൂലം സമീപവാസികൾ ദുരിതത്തിലായി. ചത്ത് പൊങ്ങിയ മീനുകളിൽ ഭൂരിഭാഗവും അഴുകി വെള്ളത്തിൽ അലിഞ്ഞു. വീടുകളിലേയും ഫ്ലാറ്റുകളിലും അകത്തുപോലും ഇതിന്റെ ദുർഗന്ധം എത്തി.നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവടിയാര്‍ ടെന്നിസ് ക്ലബ്ബിന് സമീപത്തെ പൊതുകുളത്തിൽ മീനുങ്ങൾ ചത്തു പൊങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. വെള്ളം ഒഴുക്കി വിടാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ദുർഗന്ധം സഹിക്കുകയല്ലാതെ നിവൃത്തിയിലെന്ന് സമീപവാസികൾ പറയുന്നു. പലതവണ പരാതി പറഞ്ഞിട്ടും കോര്‍പ്പറേഷൻ അനങ്ങുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.