വ്യാജ രേഖ ചമയ്ക്കല്‍; വിദ്യയുടെ ഒളിയിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കിയ കേസില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്.
കേസ് വിവാദമായതോടെ ഒളിവില്‍ പോയദിവ്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഗളി പൊലീസ് സൈബര്‍സെല്ലിന്റെ സഹായം തേടിയത്.
ശനിയാഴ്ച്ച വൈകുന്നേരമാണ് അഗളി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. വിദ്യ ബന്ധുക്കളുമായി ബന്ധപ്പെടുകയാണെങ്കില്‍ വിദ്യ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിക്കുകയാണ് ലക്ഷ്യം. സംഭവത്തില്‍ വിദ്യയുടെ ചില സുഹൃത്തുകളും പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അട്ടപ്പാടി രാജീവ് ഗാന്ധി ആര്‍ട്സ് കോളേജില്‍ ജോലിയ്ക്കായി അപേക്ഷിച്ചത്. അഭിമുഖം നടത്തുന്നതിനിടയില്‍ രേഖയില്‍ സംശയം തോന്നി മഹാരാജാസ് കോളേജിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.