തമിഴ്നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല
ചെന്നൈ : തമിഴ്നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ ബാസിന് ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവല്ലൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ട്രെയിനിന്റെ അവസാന കോച്ചിന്റെ വീലാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ച് ട്രെയിനില്‍ നിന്ന് വേര്‍പ്പെടുത്തി. ട്രെയിന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.