തിരുവനന്തപുരത്ത് ട്രാവലര്‍ വാന്‍ തട്ടി മധ്യവയസ്ക മരിച്ചു

തിരു :തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലര്‍ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്.

ശ്രീകാര്യം ജംഗ്ഷനില്‍ കഴിഞ്ഞ  ദിവസം രാവിലെ 8.30 ന് ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂള്‍വാൻ ഇവരെ ഇടിക്കുകയായിരുന്നു.

സ്വകാര്യ സ്കൂളില്‍ കുട്ടികളെ ഇറക്കി മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലര്‍ ആണ് ഇടിച്ചത്. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.