തനിക്കെതിരെ വ്യാജരേഖ സൃഷ്‌ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന്‌ അഡ്വ. സി ഷുക്കൂര്‍

കാസര്‍കോട് : ഫാഷൻ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇരകള്‍ക്കൊപ്പം നിന്ന് പോരാടിയതിന് തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന് അഡ്വ.

സി ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫാഷൻ ഗോള്‍ഡ് കമ്ബനി ഡയറക്ടറാക്കാൻ, അന്ന് നാട്ടിലില്ലാത്ത തനിക്ക് അഭിഭാഷകൻ സി ഷുക്കൂര്‍ നോട്ടറി ഒപ്പിട്ട് നല്‍കിയെന്നാണ് പരാതി നല്‍കിയത്. എന്നാല്‍ നോട്ടറിയില്‍ തന്റെ വ്യജ ഒപ്പാണുള്ളതെന്ന് സി ഷുക്കൂര്‍ പറഞ്ഞു. സീലും വ്യാജമായി ഉണ്ടാക്കിയിട്ടുണ്ടാകം. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ താൻ മാനനഷ്ടത്തിന് കേസുകൊടുക്കും. വ്യാജരേഖ വച്ച്‌ തനിക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും കേസ് കൊടുക്കും.

അഭിഭാഷകൻ, പൊതു പ്രവര്‍ത്തകൻ, സിനിമാ നടൻ തുടങ്ങിയ നിലയിലുണ്ടാക്കിയ സല്‍പേര് കളങ്കപ്പെടുത്താൻ ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായത്. നിക്ഷേപ തട്ടിപ്പുകേസില്‍ അവസാനം വരെയും ഇരകള്‍ക്കായി പൊരുതി. മുൻ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെതടക്കം ആറിടത്തെ ആസ്തികള്‍ പിടിച്ചെടുത്ത് 140ല്‍ അധികം ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ നടപടിയായി. സാമ്ബത്തിക കുറ്റകൃത്യത്തില്‍ ഇത്രവേഗത്തില്‍ നടപടിയുണ്ടായതും തനിക്കെതിരായ ഗൂഡാലോചനയ്ക്ക് കാരണമായതായി സി ഷുക്കുര്‍ പറഞ്ഞു.