പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.

ചാവക്കാട്: പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡില്‍ അമ്ബലത്തു വീട്ടില്‍ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാവിലെയാണ് മരണം.