ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പൊലീസ് വക 500 രൂപ പിഴ

  തിരുവനന്തപുരം   : തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.  ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പൊലീസ് വക 500 രൂപ പിഴ. വിചിത്രമായ പിഴയ്ക്ക്, ഹെല്‍മറ്റ് വെച്ച്‌ ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്.

KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പോലീസിന്‍റെ വിചിത്രമായ പിഴ ലഭിച്ചത്. ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

പോലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാല്‍ തുടര്‍നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെല്‍മെറ്റ് വണ്ടിയോടിച്ച്‌ പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്.