വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

 കോട്ടയം :വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വൈക്കം ചെമ്ബ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആര്‍ (42) ആണ് അറസ്റ്റിലായത്.ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.യുവതിയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.