എംഡിഎംഎയുമായി മൂന്നു യുവാക്കൾ എക്സൈസ് ന്റെ പിടിയിൽ
കോട്ടയം: ബംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ എംഡിഎംഎയുമായി എത്തിയ മൂന്നു യുവാക്കൾ പിടിയിൽ. പാലായിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 77 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ. അൻവർഷാ (22), അഫ്സൽ അലിയാർ (21) തുടങ്ങിയവരാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ സ്വന്തം ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ലഹരിയുടെ വഴി കണ്ടെത്തിയത്.
ആഴ്ചയിൽ രണ്ടുതവണ ബംഗളൂരുവിലേക്ക് യാത്ര പോവാറുള്ള പ്രതികളെ എക്സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കോട്ടയത്തെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണ് ഇവർ