തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി ബൈക്കിലെത്തി വിൽപ്പന നടത്തുന്നതിനിടെ ദമ്പതികൾ പിടിയിൽ
ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി കേരളത്തിലെത്തിയ ദമ്പതികളെയും അത് വാങ്ങാനെത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉസിലംപെട്ടി സ്വദേശി കുമാര്‍(33), ഇയാളുടെ ഭാര്യ രഞ്ജിത (27), ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബെെസണ്‍വാലി ടീ കമ്പനി വിഷ്ണു ഭവനില്‍ വിഷ്ണു (22) എന്നിവരെയാണ് 1.870 കിലോഗ്രാം കഞ്ചാവുമായി എസ്റ്റേറ്റ് പൂപ്പാറയില്‍ വച്ച് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. കുമാര്‍, രഞ്ജിത എന്നിവര്‍ ഇരുചക്രവാഹനത്തില്‍ എസ്റ്റേറ്റ് പൂപ്പാറയിലെത്തി കഞ്ചാവ് വിഷ്ണുവിന് കെെമാറുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.