നന്ദിനി പാലിന്റെ വില ഓഗസ്റ്റ് ഒന്നുമുതല്‍ വര്‍ധിപ്പിക്കും.
നന്ദിനി പാലിന്റെ വില ഓഗസ്റ്റ് ഒന്നുമുതല്‍ വര്‍ധിപ്പിക്കും. പാലിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം.
മില്‍ക്ക് ഫെഡറേഷന്റെ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും.
ഉല്‍പ്പാദനച്ചെലവിലെ വര്‍ധനവ് പരിഹരിക്കുന്നതിനും ഉല്‍പ്പാദകരെ സഹായിക്കുന്നതിനുമായി പാല്‍ വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി സഹകരണ മന്ത്രി കെ എന്‍ രാജണ്ണ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.