പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടി മദ്യവില്‍പ്പന; പിതാവ് അറസ്റ്റില്‍
പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടി മദ്യവില്പന നടത്തിയ പിതാവിനെ പോലീസ് പിടികൂടി. സംഭവത്തില്‍ വാല്‍ക്കുളമ്ബ് സ്വദേശി മാധവനാണ് അറസ്റ്റിലായത്.
ഇയാള്‍ ഓട്ടോറിക്ഷയില്‍ മകനെയും കൂട്ടിയാണ് മദ്യവില്പന നടത്തുന്നത്. ഇവരില്‍ നിന്നും അഞ്ച് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.
പോലീസോ, ആളുകളോ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വിവരം നല്‍കുന്നതിനാണ് മകനെ കൂടെക്കൂട്ടുന്നതെന്നും പോലീസ് പറഞ്ഞു. വാല്‍ക്കുളമ്ബ് വെട്ടിക്കലില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുമ്ബോള്‍ വടക്കഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. മകനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുമ്ബില്‍ ഹാജരാക്കി.