സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പരാതി
കൊച്ചി : ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ക്ക് പരാതി.
ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആണ് പരാതി നല്‍കിയത്.
ജൂലൈ 21 ന് കുന്നത്തുനാട് ജി എച്ച് എസ് എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ ഹിന്ദുദൈവ സങ്കല്‍പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ സ്പീക്കര്‍ സംസാരിച്ചെന്നാണ് പരാതി. സ്പീക്കറെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.