പത്തനംതിട്ടയില്‍ ഒരു വീട്ടില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പൊലീസ് നൂറു കിലോയില്‍ അധികം കഞ്ചാവ് പിടികൂടി.സലിം, ജോയൻ, ഉബൈദ്, എന്നിവരാണ് പിടിയാലയത്.

വീട്  വാടകക്ക്    എടുത്താണ് കഞ്ചാവ് കൃഷി നടത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട പൊലീസ്, ഡാന്‍സാഫ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

ഇത്രയധികം കഞ്ചാവ് എത്തിച്ചതിനു പിന്നില്‍ വന്‍ ശൃംഖല തന്നെ പിടികൂടിയവര്‍ക്കു പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.