കെഎസ്ആർടിസി കോംപ്ലക്സിൽ വാടകക്കാരൻ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വാടകയ്ക്ക് എടുത്ത കടമുറിക്കുള്ളിൽ വാടകക്കാരൻ തൂങ്ങിമരിച്ച നിലയിൽ. നാലാഞ്ചിറ കൊല്ലം വിളയിൽ വാടകയ്ക്ക് താമസിക്കുന്ന ബിനു കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. കടബാധ്യതയാണ് മരണകാരണം എന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഈ കോംപ്ലക്ടിലെ ആദ്യ നിലയിൽ മറ്റൊരാൾ വാടകയ്ക്ക് എടുത്ത ബേക്കറി നടത്തുകയായിരുന്നബിനു കുമാർ നാലുവർഷം മുൻപാണ് താഴത്തെ നിലയിലെ രണ്ടു മുറികൾ വാടകയ്ക്ക് എടുത്തത് അതിൽ ഒരു മുറിയിൽ
മറ്റൊരാൾക്കൊപ്പം പുസ്തക കട കടത്തുകയും രണ്ടാമത്തെ മുറി ബേക്കറിക്ക് വേണ്ടി ഒരുക്കുകയും ആയിരുന്നു. പൂർണമായി ബേക്കറിക്ക് തയ്യാറാക്കിയ മുറി ഓണത്തോടനുബന്ധിച്ച് തുറക്കാനിരിക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. കടംവാങ്ങിയും, വാടക നൽകിയും സാധനങ്ങൾ വാങ്ങിയും,നിൽക്കക്കള്ളി ഇല്ലാതായതാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. പരേതനായ കൃഷ്ണൻകുട്ടി നായരുടെയും ഓമന അമ്മയുടെയും മകനായ ബിനു കുമാർ അവിവാഹിതനാണ്. മൃതദേഹം പോലീസ് കവലിൽ കെഎസ്ആർടിസി കോംപ്ലക്സിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.