പത്മനാഭപുരം കൊട്ടാരം ജീവനക്കാര്‍ :പണിമുടക്കില്‍
തക്കല :പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കൊട്ടാരത്തിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു.
ഇവര്‍ക്ക് കഴിഞ്ഞ 6 മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്ന് പറയുന്നു.
ജീവനക്കാര്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ നടത്തി. ഇതിനെ തുടുര്‍ന്ന് കവാടം പൂട്ടിയിട്ടു. നിരവധിപേര്‍ ആണ് കൊട്ടാരം കാണാൻ എത്തിയത്. സമരം കാരണം ടൂറിസ്റ്റ്കള്‍ക്ക് കൊട്ടാരത്തിനുള്ളില്‍ പ്രവേശിക്കാനായില്ല. യുനസ്ക്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച പത്മനാഭപുരം കൊട്ടാരത്തില്‍ 55 കരാര്‍ ജീവനക്കാരാണ് ജോലി ചെയ്യുന്നത്