ചന്ദ്രയാന്‍ 3 കുതിച്ചുയരുക ജൂലൈ 14ന്; സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ
തിരു : ചന്ദ്രയാൻ 3 ദൗത്യം ജൂലൈ 14ന് വിക്ഷേപിക്കും. ഉച്ചകഴിഞ്ഞ് 2.35നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു
ചന്ദ്രനില്‍ ലാൻഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണം ഒരു ദിവസം വൈകിച്ച് ജൂലൈ 14ന് ആക്കുന്നത് എന്നാണ് സൂചന. ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയായിരുന്നു വിക്ഷേപണത്തീയതി പുറത്തുവിട്ടത്.