തമിഴ്‌നാട്ടില്‍ 24 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തമിഴ്‌നാട്ടില്‍ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 24 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്.

തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് മുബാറക്കിന്‍റെയും വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നതായാണ് വിവരം.

രാമലിംഗ കൊലക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 2019-ലാണ് പിഎംകെ നേതാവിയിരുന്ന രാമലിംഗം കൊല്ലപ്പെട്ടത്. ഉസിലംപെട്ടി, തഞ്ചാവൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്.