കോഴി ഇറച്ചി,ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന

തിരുവനന്തപുരം :   കോഴി ഇറച്ചി ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍.

760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍. നേമം സ്വദേശികളായ അര്‍ഷാദ് (29), ബാദുഷ (26), അജ്മല്‍ (27), ഇര്‍ഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

കോഴി ഇറച്ചി ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവരെ ശ്രീകാര്യം പൊലീസ് പിടികൂടിയത്.