കൊല്ലത്ത് നടുറോഡില്‍ വെച്ച്‌ മകന്‍ അമ്മയെ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്.  ഇന്ന് ഉച്ചക്ക് 12.30-ന് ചെങ്ങമനാട് ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

മെയ് മാസം മുതല്‍ മിനിമോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടര്‍ന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മകൻ ബൈക്കില്‍ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം. ചെങ്ങമനാട് എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തിയ ശേഷം അമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്ത് മിനിറ്റോളം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.