രാത്രി പോലീസിന് ആക്രമിച്ച പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ
തിരുവനന്തപുരം : വധ ശ്രമ കേസ്അന്വേഷിക്കാൻ എത്തിയ പോലീസിനെ പ്രതി ആക്രമിച്ച പരിക്കേൽപ്പിച്ചു. രണ്ട് എസ്ഐ മാർക്ക് പരിക്കേറ്റു. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷ മായിരുന്നു ആക്രമണം. കടന്നു കളയാൻ ശ്രമിച്ച പ്രതി കൊച്ചുവേളി വിനായക നഗർ പുതുവൽ പുത്തൻവീട്ടിൽ അനിൽകുമാറിനെ വലിയതുറ പോലീസ് പിടികൂടി. ഇന്നലെ രാത്രി 8:30 യോടെയാണ് സംഭവം രാവിലെ വലിയതുറയിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച കേസിലെ പ്രതിയാണ് . ജാങ്കോ കുമാർ രാത്രി ഇയാൾ ബാലനഗർ പ്രദേശത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. പോലീസിനെ കണ്ട് ബോംബ് എറിഞ്ഞു. തുടർന്ന് കത്തി വീശി എസ് ഐ ഇൻസാമിനെ നെഞ്ചിൽ മുറിവേറ്റു എസ് ഐ അജേഷ് പ്രതിയെ പിടികൂടിയെങ്കിലും അദ്ദേഹത്തിൻറെ കയ്യിൽ കുത്തുകയും കടിക്കുകയും ചെയിതു. ഇതിനിടയിൽ മറ്റു പോലീസുകാർ ചേർന്ന് ജാങ്കോ കുമാറിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.