വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.
വിഴിഞ്ഞം: കരുംകുളത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. സ്ഥിരമായി മോഷണവും കഞ്ചാവ് വില്‍പനയും നടത്തിവരുന്ന ബാലരാമപുരം മംഗലത്തുകോണം സ്വദേശി രാഖീഷിനെയാണ് (33) കാഞ്ഞിരംകുളം പൊലീസ് ഉള്‍പ്പെട്ട അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ മോഷണ കേസുകളിലും കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് എക്സൈസ് കേസുകളിലും പ്രതിയാണ്. ജയിലായിരുന്ന പ്രതി ഒരുമാസം മുമ്ബ് ജാമ്യത്തിലിറങ്ങി വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും മോഷണ കേസില്‍ പിടിയിലായത്.
കേസന്വേഷണത്തിനിടെ ജയിലില്‍ കഴിയുന്ന സൃഹൃത്തിനെ കാണാൻ നെയ്യാറ്റിൻകരയിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ജൂണ്‍ 22നാണ് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കരുംകുളം കൊച്ചുതുറയില്‍ ഉമയര്‍വിളാകം കേദാരത്തില്‍ അംബ്രോസ് കാറല്‍മാന്‍റെ വീട്ടില്‍ കവര്‍ച്ച നടന്നത്.
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് പിന്നിലെ വാതില്‍ പൊളിച്ചാണ് സ്വര്‍ണവും പണവും കവര്‍ന്നത്.പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.