മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീട് ജനക്കൂട്ടം ഇന്നലെ കത്തിച്ചിരുന്നു. സ്ത്രീകള് അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്ക്കെതിരെ കുക്കി വിഭാഗത്തില് നിന്നുള്ളവര് വ്യാപക പ്രതിഷേധമാണ് ഉയര്ത്തുന്നത്.