ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

യോഗ്യത: എസ്.എസ്.എല്‍.സി. വനിതകളെ മാത്രമേ പരിഗണിക്കൂ. ഉയര്‍ന്ന പ്രായരിധി 40 വയസ്. സമീപവാസികള്‍ക്കും ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ/ജനറല്‍ ആശുപത്രികളിലും സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.