ഐപിഎൽ ; ഡൽഹിക്കെതിരെ പഞ്ചാബിന് 31 റൺസ് വിജയം

ന്യൂഡൽഹി : ആഭ്യന്തര ക്രിക്കറ്റർമാർ അരങ്ങു വാഴുന്ന ഇത്തവണത്തെ ഐപിഎല്ലിൽ മറ്റൊരു താരോദയം കൂടി, പഞ്ചാബ് കിംങ്സ് ഓപ്പണർ പ്രഭ്സിമ്രൻ സിങ് കഴിഞ്ഞ ഏതാനും മത്സരങ്ങൾ മികച്ച തുടക്കം കിട്ടിയിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതിരുന്നതിന്റെ സങ്കടം ഡൽഹിക്കെതിരായ മത്സരത്തിൽ ഉജ്ജ്വല സെഞ്ച്വറിയോടെ പ്രഭ്സിമ്രൻ തീർത്തപ്പോൾ ഡൽഹി ക്യാപ്റ്റൻസിക്കെതിരെ പഞ്ചാബിൽ 31 റൺസിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ അവസാനിച്ചു. മികച്ച ബോളിങ് കാഴ്ച്ചവച്ചതാണ് പഞ്ചാബിന് തുണയായത്. ഓപ്പണർ ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ്, ഫിലിപ്പ് സോർട്ട് 17 പന്തിൽ 21 റൺസ് എന്നിവർ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം കാഴച്ചവച്ചെങ്കിലും വിജയം നേടനായില്ല. മിച്ചൽ മാർഷ് നാല് പന്തിൽ മൂന്ന്, റിലേ റൂസോ അഞ്ച് പന്തിൽ അഞ്ച്, അക്സർ പട്ടേൽ രണ്ട് പന്തിൽ ഒന്ന്, മനീഷ് പാണ്ഡെ മൂന്ന് പന്തിൽ പൂജ്യം, അമാൻ ഹക്കീം ഖാൻ 18 പന്തിൽ 16, കുൽദീപ് യാദവ് 11 പന്തിൽ അഞ്ച്, പ്രവീൺ ദുബെ 20 പന്തിൽ 16 എന്നിവർ ഡൽഹി നിരയിൽ നിറം മങ്ങി. പ​ഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് വിക്കറ്റാണ് നേടിയത്. രാഹുൽ ചഹർ രണ്ടും നഥാൻ എല്ലിസ് ഒരു വിക്കറ്റും നേടി. റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടിയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയുമാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.