കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ കൊല്ലത്ത് യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കം
കൊല്ലം : ഹോട്ടലിലെ ചിക്കൻ കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ തമിഴ്നാട് സംഘവും ഉടമയുമായി സംഘര്‍ഷം. കേരളപുരം കുറ്റിയില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് സംഭവം.
കുറ്റിയില്‍ ഹോട്ടലിലാണ് സംഘര്‍ഷം അരങ്ങേറിയത്. കറിയില്‍ ഉപ്പില്ലെന്ന് ആരോപിച്ച് യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്.
‘ഹോട്ടല്‍ ഉടമ മഹഷൂര് കോയയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസര്‍, ഡ്രൈവര്‍ റഷീദിൻ ഇസ്ലാം എന്നിവര്‍ക്കും തമിഴ്നാട് സ്വദേശികള്‍ക്കും കുത്തേറ്റു. പരിക്ക് ഗുരുതരമായ റോബിൻസണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രിൻസിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമദ് ഷാഫിൻ, മുഹമദ് അസര്‍, റഷീദിൻ ഇസ്ലാം എന്നിവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്ബിവടികൊണ്ട് അടിയേറ്റ റോബിൻസണിന്റെ തലയില്‍ 27 തുന്നലുണ്ട്.’ – പോലീസ് പറഞ്ഞു .