വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി പുതിയ ട്രാവല്‍ പാസ് പുറത്തിറക്കി.

കൊച്ചി :കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി പുതിയ ട്രാവല്‍ പാസ് പുറത്തിറക്കി.

പാസ് ഉപയോഗിച്ച്‌ 50 തവണ മെട്രോയില്‍ യാത്ര ചെയ്യാം. പഠന സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കിയാല്‍ ഏതു മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ട്രാവല്‍ പാസ് ലഭിക്കും.വാലിഡിറ്റി തീരുന്നതനുസരിച്ച്‌ മെട്രോ സ്‌റ്റേഷനില്‍ നിന്നു തന്നെ കാര്‍ഡ് റീചാര്‍ജ് ചെയ്തു ഉപയോഗിക്കാം. ട്രാവല്‍ പാസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥിക്ക് ഒരു തവണ യാത്ര ചെയ്യാന്‍ വെറും 10 രൂപയില്‍ താഴെ മാത്രം മതി എന്നതാണ് ശ്രദ്ധേയം.

വിദ്യ 45 എന്ന പേരില്‍ അവതരിപ്പിച്ച കണ്‍സഷന്‍ പാസില്‍ ഒട്ടേറെ അനൂകൂല്യങ്ങളാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്.495 രൂപയാണ് വിദ്യ 45 പാസിന്‍റെ നിരക്ക്. 45 ദിവസമാണ് കാലാവധി.